28 July 2011

ഒരു നേരമെങ്കിലും


ഒരു നേരമെങ്കിലും കാണാതെവയ്യെന്‍റെ
ഗുരുവായൂരപ്പാ... നിന്‍ ദിവ്യരൂ‍പം …
                                                                (ഒരു നേരമെങ്കിലും…)

ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം … (2)
                                                               (ഒരു നേരമെങ്കിലും…)

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തുപോകും. (ഹരിനാമ)
ഒരുപീലിയെങ്ങാനും കാണുമ്പോഴവിടുത്തെ ... (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും … (2) 
                                                               (ഒരു നേരമെങ്കിലും…)

അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം ...         (അകതാരില്‍)
അടിയന്‍റെ മുന്നിലുണ്ടെപ്പോഴും മായാതെ ... (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം … (2) 
                                                              (ഒരു നേരമെങ്കിലും…)

---------------------------------------------
ആല്‍ബം : തുളസീതീര്‍ത്ഥം
ഗാനരചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
സംഗീതം : പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്
ആലാപനം : കെ.ജെ. യേശുദാസ്

0 comments: