27 July 2011

ബ്രഹ്മകമലം ...

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി                        (2)

വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം

ദേവീമാഹാത്മ്യ ലഹരിയിലെന്‍ മനം
സര്‍ഗ സാഗരമാകേണം                        (2)
നൈവേദ്യ മന്ത്രാങ്കുരങ്ങളില്‍
അമ്മേ അന്നപൂര്‍ണ്ണാമൃതമരുളേണം
ആത്മ പൂജാമുദ്രകളില്‍
ദേവീ ഭാവതരംഗമുയര്‍ത്തേണം
ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി

ജന്മജന്മാന്തര പാപശിലകള്‍
പുണ്യ സോപാനമായ് മാറേണം   (2)
പുണ്യാഹ ജലബിന്ദുവില്‍ ദേവീ
കാരുണ്യ വാരിധി ഉണരേണം
നിത്യവും എന്‍ ചേതനയില്‍
കരുണാമലയ മാരുതനൊഴുകേണം
ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി
വീണാധരി ശാതോദരി
പാഹിമാം പാഹിമാം പരിപാഹിമാം

ചിത്രം : സവിധം,  ആലാപനം : യേശുദാസ്
സംഗീതം : രവീന്ദ്രന്,  രചന : കൈതപ്രം

0 comments: