കാലുകള്‍ നീട്ടിവെച്ച് സമയം
കാലത്തെയും മറികടന്ന് പോയി...
വിള്ളലുകള്‍ വീണ വിഗ്രഹത്തെ
വീഞ്ഞപ്പെട്ടിയിലാക്കിപ്പൂട്ടിയ
താക്കോല്‍ ഇരുട്ടിലേക്കെറിഞ്ഞു
വെളിച്ചം മറന്ന കാവുകളും
നടക്കല്ലുകള്‍ തകര്‍ന്ന കുളവും
മറന്നുകൊണ്ട് കാറ്റ് മലയിറങ്ങി
മറഞ്ഞുപോയി ...
കേട്ട് മറന്ന പഴഞ്ചോല്ലുകളും
കൈകൂപ്പുന്ന നാമ ജപങ്ങളും
അശരീരികളായി ...
ഓര്‍മ്മകള്‍ നല്‍കുന്ന
ബാല്യവുമായി പിന്നെയും
അരയാല്‍ കാറ്റിലിളകി ...
![]() |
ശ്രീക്കുട്ടി |
2 comments:
ഓര്‍മ്മകള്‍ നല്‍കുന്ന
ബാല്യവുമായി പിന്നെയും
അരയാല്‍ കാറ്റിലിളകി ...നന്നായി.
ജയദേവന് ശ്രീക്കുട്ടി താങ്ക്സ് അറിയിച്ചിട്ടുണ്ട്...
Post a Comment