31 July 2011

നിനക്കായ്

നിനക്കായ് തോഴീ പുനര്‍നിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം…      (നിനക്കായ്…)

അന്നെന്‍റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം…    (നിനക്കായ്…)

നിന്നെയുറക്കുവാന്‍താരാട്ടുകട്ടിലാ-
ണിന്നെന്നോമനേ എന്‍ഹൃദയം        (നിന്നെ…)

ഹൃദയത്തിന്‍റെ സ്പന്ദങ്ങള്‍
ഒരു താരാട്ടുപാട്ടിന്‍റെ ഈണമല്ലേ
നിന്നെവര്‍ണ്ണിച്ചു ഞാന്‍ ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്‍റെ ഈണമല്ലേ…             (നിനക്കായ്…)


ഇനിയെന്‍റെ സ്വപ്നങ്ങള്‍നിന്‍റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും… (നിനക്കായ്…)

ഇനിയെന്‍റെ വീണാതന്ത്രികളില്‍
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ….
ഇനിയെന്നോമലേ നിന്നോര്‍മ്മതന്‍
സുഗന്ധത്തിലെന്നും ഞാനുറങ്ങൂ…     (നിനക്കായ്…) 

                                                     - ഈസ്റ്റ് കോസ്റ്റ് വിജയന്‍

0 comments: