30 December 2011

ബാല്യം


ഓര്‍മ്മകള്‍ താരാട്ടുപാടി രാവെത്തി
കനവ്‌ ഉണര്‍ത്തി നിശയുടെ സ്പന്ദനങ്ങള്‍ 
അടഞ്ഞ മിഴികളില്‍  തെളിയുന്ന ചിത്രങ്ങള്‍ 
വര്‍ഷങ്ങള്‍ നിമിഷങ്ങളായി മിന്നി മറയുന്നു

25 November 2011

കണ്ടറിയാത്തവര്‍ ...

ഹര്‍വീന്ദര്‍ സിംഗ് എന്ന സിഖ് യുവാവ് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ കരണത്ത് അടിചു. തലസ്ഥാന നഗരിയില്‍ ഒരു പൊതു ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ആയിരുന്നു ശ്രോതാക്കള്‍ക്കിടയില്‍ ഇരുന്നിരുന്ന യുവാവ്‌ പവാറിനെ അടിച്ചത്.

23 November 2011

മുല്ലപ്പെരിയാർ



കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിക്ക് കുറുകെയാണ് മുല്ലപ്പെരിയാർ അണക്കെട്ട് പണിതിരിക്കുന്നത്. ലോകത്തിൽ ഏറ്റവും പഴക്കം ചെന്നതും, നിലവിലുള്ളത്തില്‍ ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഒന്നുമാണ് ഈ അണക്കെട്ട്. 112 വർഷം പഴക്കം. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും മുല്ലപ്പെരിയാറിന് ഉണ്ട്. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്ന് മഴനിഴൽ പ്രദേശങ്ങളായ, മധുരതേനി എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്. 

08 November 2011

ഈ യാത്ര ...


എങ്ങോട്ടെന്ന്  അറിയില്ല, എന്തിനെന്നും
നില തേടി കൈകാലിട്ടടിക്കുന്നു ...

18 October 2011

കനലുകള്‍



നമ്മളെന്ന സങ്കല്‍പ്പത്തിനുമപ്പുറം
ഞാനും നീയുമെന്ന സത്യം
വെണ്‍മേങ്ങളില്‍ കോറിയ സ്വപ്‌നങ്ങളെ
കാര്‍മേങ്ങള്‍ മായ്ക്കുന്നു.



07 October 2011

കൈമടക്ക്‌ കൊടുത്തില്ല, തല്ലിക്കൊന്നു ...


കുത്തഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത ...

10 September 2011

ഇരുളിന്‍ മഹാനിദ്രയില്‍ ...

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

23 August 2011

ഒരു 'നുണ' കഥ


പ്രണയത്തെയും കുട്ടിക്കാല ഓര്‍മ്മകളെയും ഒക്കെ തൊട്ടുണര്‍ത്തി ഒരു കുളിര്‍ മഴ... 

13 August 2011

ആണാന്നാ കരുതിയെ ..

ഒരു എറണാകുളം യാത്ര. രംഗം: 'ലിമിറ്റെഡ് സ്റ്റോപ്പ്‌ പ്രൈവറ്റ് ബസ്സി'നകം. സീറ്റിംഗ് കഷ്ടി ആളെ ഉള്ളു.  കാലിയാകും തോറും ലവള് കുണുങ്ങിക്കുണുങ്ങി വഴി നീളെ നിരങ്ങി പെറുക്കു തുടങ്ങി...  കാര്യം സുന്ദരിയാണ്, നല്ല സീറ്റുകള്‍...  പക്ഷേ ഈ നിരക്കവും തട്ടുപൊളിപ്പന്‍ പാട്ടും സഹിക്കാന്‍ പറ്റുന്നില്ല ... പാട്ട് ഒന്ന് നിര്‍ത്തി കിട്ടിയാല്‍ എന്ന് ആശിക്കാത്ത ഒരാളും ഉണ്ടാവില്ല ... ഉറപ്പ്.

03 August 2011

അരികത്തായാരോ ...



അരികത്തായാരോ പാടുന്നുവോ
അത് എ
ന്‍റെ മനസ്സാണോ ...
ആരാരോ എന്തോ പറയുന്നുണ്ടോ ...
അനുരാഗവച
സ്സോ പാഴ് സ്വരമോ
ആ.... ആ.... ആ‍ .... ആ‍ ....

എന്തേ നീ കണ്ണാ ...

എന്തേ നീ കണ്ണാ...
എന്തേ നീ കണ്ണാ എനിയ്ക്കെന്തേ തന്നില്ല
കൃഷ്ണ തുളസിക്കതിരായി ഈ ജന്മം               (എന്തേ)

31 July 2011

നിനക്കായ്

നിനക്കായ് തോഴീ പുനര്‍നിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നുചേരാം…      (നിനക്കായ്…)

29 July 2011

ആരുടെ തെറ്റ് ...




(അവലംബം: ചോരക്കുഞ്ഞിനെ 
റെയില്‍വേ പാളത്തില്‍ 
മരണത്തിന് വിട്ടുകൊടുത്ത്‌
വാര്‍ത്തകളില്‍ നിറഞ്ഞ പെറ്റമ്മ)


ഈ പാളത്തിന് എന്ത് തണുപ്പാണ് ...
ഭീകരമായ എന്തോ അടുത്തടുത്ത് വരുന്നു...

28 July 2011

ഒരു നേരമെങ്കിലും


ഒരു നേരമെങ്കിലും കാണാതെവയ്യെന്‍റെ
ഗുരുവായൂരപ്പാ... നിന്‍ ദിവ്യരൂ‍പം …
                                                                (ഒരു നേരമെങ്കിലും…)

വേഴാമ്പല്‍ കേഴും…

ലാലാല…ലാ‍ാലാ‍ാ..ലാ‍ാ..ലാലലാല..
വേഴാമ്പല്‍ കേഴും… വേ
നല്‍ക്കുടീരം നീ

ഓര്‍മ്മ പുതുക്കല്‍


കാലുകള്‍ നീട്ടിവെച്ച്‌ സമയം 
കാലത്തെയും മറികടന്ന് പോയി...

27 July 2011

അമ്മ മഴക്കാറിനു ...

അമ്മ മഴക്കാറിനു കൺ നിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു

ബ്രഹ്മകമലം ...

ബ്രഹ്മകമലം ശ്രീലകമാകിയ
നാദബ്രഹ്മ സുധാമയി                        (2)

26 July 2011

കേവല മര്‍ത്യ ഭാഷ ...

കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ.. (2)

25 July 2011

പുരാവൃത്തം‌

മഴുവേറ്റു മുറിയുന്നു
വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന

ആടുപാമ്പേ ...


ആടുപാമ്പേ ആടാടുപാമ്പേ
ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

22 July 2011

നീ അറിയാന്‍ ...

സര്‍വ്വ മനുഷ്യരിലും എന്‍റെ ആത്മാവിനോടും ഹൃദയത്തിനോടും ചേര്‍ന്ന് നില്‍ക്കുന്നത് നീ മാത്രമാണ് ... നമ്മുടെ ഹൃദയങ്ങളും ആത്മാക്കളും ഒരിക്കലും കലഹിച്ചിട്ടില്ല ... ചിന്തകള്‍ മാത്രം കലഹിച്ചു ...

14 July 2011

വയ്യാവേലി ...


ഒരു കോട്ടയം യാത്രക്ക് ഇറങ്ങിയതാണ്. പതിവ് പോലെ ഓടി എത്തിയപ്പോഴേക്ക് ബസ്‌ അതിന്‍റെ വഴിക്ക് പോയി.

11 July 2011

സുഹൃത്ത് ...

                                                                                       
ഞങ്ങള്‍ ആറ് സുഹൃത്തുക്കള്‍... വ്യത്യസ്ത പ്രായത്തിലുള്ളവര്‍ ... ഒരു കാലത്തെ വലിയ ബിരുദമായ എസ്.എസ്.എല്‍.സിയും ഗുസ്തിയും കൈമുതല്‍, ഒരു പാത്രത്തില്‍ ഉണ്ട്, ഒരു പായില്‍ കിടന്ന് ഒരുമിച്ച് പോകാന്‍ ആഗ്രഹിച്ചവര്‍.

01 July 2011

വേദനയില്‍ ഒരോര്‍മ്മ

26/06/2007, തിങ്കള്‍

ഫ്രണ്ട്സ് ഒക്കെ തിരക്കില്‍ ആണെന്ന് തോന്നുന്നു. ആരുടേം അനക്കം ഇല്ല. എന്‍റെ മെസ്സേജുകളും മിസ്കോളുകളും ഒറ്റക്കും കൂട്ടായും മറുപടി ഇല്ലാതെ അലഞ്ഞു. ബാച്ചിലേഴ്സ് റൂമിലെ ചില ദിവസം അങ്ങനെയാണ്, ബോറടിച്ചു മരിക്കും.

20 June 2011

അര്‍ച്ചന ...



ബാച്ചിലേഴ്സ് റൂമിലെ ഒരു പ്രഭാതം. നേരമ്പോക്കുകള്‍ പറഞ്ഞും പരസ്പരം പാര പണിതും ഞങ്ങള്‍ (കോണി, ആദി, സരള) മൂന്ന് പേര്‍ സമയം കൊല്ലുന്നു. ആറ് പേരും റൂമില്‍ ഒന്നിച്ചുണ്ടാകുക വളരെ അപൂര്‍വ്വം.

അങ്ങനെ ബിറ്റുകള്‍ അടിച്ച്‌ ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുമ്പോഴാണ് ജിത്തുമോന്‍റെ(ഇരട്ടപ്പേര്‍) വരവ്.

ജിത്തുമോനെ പരിചയപ്പെടുത്താം. ആറടി നീളമുള്ള യുവകോമളന്‍. ഞങ്ങളുടെ കൂട്ടത്തില്‍ അത്യാവശ്യം നന്നായി കോമഡി കൈകാര്യം ചെയ്യുന്ന ആളാണ് ജിത്തു.


ഇന്ന് ജിത്തുന്‍റെ പിറന്നാള്‍ ആണ്. ചങ്ങാതി കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങളെ എല്ലാം കുത്തിപ്പൊക്കി എഴുന്നേല്‍പ്പിച്ചിട്ട് അമ്പലത്തില്‍ പോയി അര്‍ച്ചന ഒക്കെ കഴിപ്പിച്ച് വരികാണ്. ചന്ദനക്കുറിം ഒക്കെ തൊട്ട്‌ നല്ല ഹാപ്പി മൂടിലാണ് അളിയന്റെ വരവ്.

സരള : ആരെയോ വളച്ചിട്ടാ വരവ് എന്ന് തോന്നുന്നു ... ആ മുഖത്തെ പ്രസാദം കണ്ടോ !!


കോണി : ഉറപ്പല്ലേ ... പിറന്നാള്‍ സമ്മാനം കിട്ടിയോ മോനെ ...


ജിത്തു വിഷമത്തോടെ, ഒന്നും നടന്നില്ല അളിയാ ... ടൈം മോശം


ആദി : ഡാ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു അമ്മ വിളിച്ചിരുന്നു ... നീ തിരിച്ചു വിളിക്ക്


ജിത്തു :  എന്‍റെ ഫോണിനു പ്രശ്നം ഒന്നും ഇല്ലല്ലോ ...


ജിത്തു ഫോണില്‍ അമ്മയുമായി സംസാരിക്കുന്നു ... നാട്ടില്‍ അമ്മയ്ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തിലാണ് സംസാരം.


അമ്മ എന്തിനാ വിളിച്ചത് ... അമ്മക്ക് എന്നെപ്പറ്റി വല്ല വിചാരവും ഉണ്ടോ ... പാവം ഞാന്‍ രാവിലെ അമ്പലത്തില്‍ വഴിപാട് കഴിപ്പിച്ചു വരുകാ ...  (സിനിമ സ്റ്റൈലില്‍) അമ്മയാണ് പോലും അമ്മ.


കുറച്ചു നേരത്തേക്ക് ജിത്തുന് മിണ്ടാട്ടം ഇല്ല ... എന്തോ സീരിയസ് കാര്യം ആണ് അമ്മ പറയുന്നത് എന്ന് ജിത്തുന്‍റെ മുഖം കണ്ടാല്‍ അറിയാം.


ഇടയ്ക്കു ജിത്തു ... ഒരു വാക്ക് എന്നോട് നേരത്തെ പറയാരുന്നു ... എന്‍റെ 29  വര്‍ഷം ... പിന്നേം നിശബ്ധത ... എന്‍റെ പൊന്ന് അമ്മ ഫോണ്‍ വെച്ചേ ...


വിഷമത്തില്‍ ഒരു നാടകീയ ഭാവത്തോടെ, എല്ലാം വെറുതെ ആയി അളിയാ ... !!!


കോണി : എന്ത് പറ്റീടാ ...


നിനക്ക് അറിയാവോ ... ഇത്രേം കാലം ഞാന്‍ ആര്‍ക്കോ വേണ്ടിയാടാ വഴിപാടുകളും പൂജകളും കഴിപ്പിച്ചത്.

സരള : ഇയാള് വലിയ സിനിമ ഡയലോഗ് അടിക്കാതെ കാര്യം പറ  


29  വയസ്സ് വരെ ഞാന്‍ ചിത്തിര നാളിലാ അര്‍ച്ചനകള്‍ കഴിപ്പിച്ചത് ...  ഇന്ന് എന്റെ അമ്മ  പറയുകാ ..  മോനെ ... നിന്റെ നാള്‍ ചിത്തിര അല്ലടാ ചോതിയാ ... ചോതി എന്ന് ...
ഞാന്‍ ജനിച്ച അന്ന് ഉണ്ടായ അയല്‍‍ക്കാരി പെണ്ണിന്‍റെ നാള്‍ ആണ് പോലും ചിത്തിര ...


നെഞ്ചത്ത്‌ കൈവേച്ചുകൊണ്ട് ജിത്തുമോന്‍: തകര്‍ന്നു പോയി അളിയാ ....  തകര്‍ന്നു പോയി.

ആദിയുടെ മ്യൂസിക്‌ (സിബിഐ ഡയറിക്കുറിപ്പിലെ) : ട ട്ട ട്ടെ ...  ട്ട ട ട ട്ടേ ... 


എന്നാലും എന്‍റെ ചിത്തിരെ ... 29 വര്‍ഷം ഞാന്‍ കഴിപ്പിച്ച വഴിപാടുകളും അര്‍ച്ചനകളും എന്നെ സ്നേഹിച്ച് ചതിച്ച ആ പെണ്ണിന് വേണ്ടി ആയിരുന്നല്ലോ !!!

ഞങ്ങളുടെ കൂട്ടചിരിക്ക് അകമ്പടിയായി ആദിയുടെ സാഡ് മ്യൂസിക്‌ .....

*** അബി പാമ്പാടി