ഞാന്‍

പേര് അഭിലാഷ് ആന്റണി, ബ്ലോഗര്‍ നാമം അബി. അബി എന്റെ ചെല്ലപ്പേര് ആണ്. വീട്ടിലും നാട്ടിലും അബി ആണ് സുപരിചിതന്‍...

അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ താമസം. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ന്യൂക്ലിയര്‍ കുടുംബാംഗം. കോത്തല ഗ.വ. വി.എച്ച്.എച്ച്.എസ്സിലും കോട്ടയം സി.എം.എസ്. കോളേജിലുമായി വിദ്യാഭ്യാസം. മനോരമയുടെ സഹോദര സ്ഥാപനമായ കൊച്ചിന്‍ കമ്പ്യുട്ടേഴ്സ്, കോട്ടയം സ്കൂള്‍ മാസ്റ്റര്‍ പബ്ലിക്കേഷന്‍ എന്നിവിടങ്ങളില്‍ ലേഔട്ട്‌ ആര്‍ടിസ്റ്റ് ആയി ജോലി നോക്കിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് ഇന്ത്യാവിഷന്‍ ചാനലില്‍ ഡി.ടി.പി. ഓപ്പറേറ്റര്‍ ആയി ജോലി നോക്കുന്നു.

നന്നായി പാടുന്നവര്‍, കഥ രചിക്കുന്നവര്‍, ചിത്രം വരക്കുന്നവര്‍ ... ഇവരോടൊക്കെ ഒരുതരം വല്ലാത്ത ആരാധനയാണ്. ഭാവന കയ്യിലിട്ടു അമ്മാനമാടുന്ന കഥാകാരനോടും ചിത്രകാരനോടും ഒരു ചെറിയ കുശുമ്പും ഉണ്ടെന്നു കൂട്ടിക്കോ ... പാട്ട് കയ്യില്‍ നിക്കുന്ന സാധനം അല്ല എന്ന് മനസ്സിലായി, ചിത്രം കുറച്ചൊക്കെ നോക്കി വരക്കാം... എന്നാ പിന്നെ ഒന്ന് എഴുതി നോക്കാന്നു കരുതി ... 


സാഹിത്യ ലോകത്തെ ഈ പൈതലിന്റെ ബ്ലോഗും വളര്‍ത്താന്‍ എല്ലാ ഏട്ടന്മാരുടെം ചേച്ചിമാരുടെം സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു ... 


തെറ്റ് കുറ്റങ്ങള്‍ സദയം പൊറുക്കുക ... പ്രോത്സാഹനങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ പ്രതീക്ഷിക്കുന്നു ...

അബി 


ഇ-മെയില്‍: - aby79antony@gmail.com