28 July 2011

വേഴാമ്പല്‍ കേഴും…

ലാലാല…ലാ‍ാലാ‍ാ..ലാ‍ാ..ലാലലാല..
വേഴാമ്പല്‍ കേഴും… വേ
നല്‍ക്കുടീരം നീ

ഏകാകിനീ ... നിന്നോര്‍മ്മകള്‍ ...
ഏതോനിഴല്‍ ചിത്രങ്ങളായ് ... ലാ..ല…ലാ 
(വേഴാമ്പല്‍…)


ഈവഴി ഹേമന്തമെത്രവന്നൂ 
ഈറനുടുത്തു കൈകൂപ്പിനിന്നൂ
എത്രവസന്തങ്ങള്‍ നി
ന്‍റെമുന്നില്‍
പുഷ്പപാത്രങ്ങള്‍ തേന്‍ പകര്‍ന്നൂ
മായികാ മോഹവുമായ് മാരിവില്‍ മാലയായ്
മായുന്നുവോ മായുന്നുവോ
ഓര്‍മ്മകള്‍ കേഴുന്നുവോ… (വേഴാമ്പല്‍…)

ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തി
വയ്ക്കും 
ഈ വെറും ഓര്‍മ്മകള്‍ കാത്തുവയ്ക്കും
ജീവിതം തുള്ളിത്തുടിച്ചു നില്‍ക്കും
പൂവിതള്‍ ... തുമ്പിലെ തുള്ളിപോലെ
വാരിളം പൂവുകള്‍ വാടി വീണാലുമീ …
വാടികളില്‍ വണ്ടുകളാല്‍
ഓര്‍മ്മകള്‍ പാടുന്നുവോ… (വേഴാമ്പല്‍…)


ചിത്രം : ഓളങ്ങള്‍, ഗാനരചന : ഒ.എന്‍.വി.കുറുപ്പ്, സംഗീതം : ഇളയരാജആലാപനം : കെ,ജെ.യേശുദാസ്, എസ്.ജാനകി.

0 comments: