29 July 2011

ആരുടെ തെറ്റ് ...




(അവലംബം: ചോരക്കുഞ്ഞിനെ 
റെയില്‍വേ പാളത്തില്‍ 
മരണത്തിന് വിട്ടുകൊടുത്ത്‌
വാര്‍ത്തകളില്‍ നിറഞ്ഞ പെറ്റമ്മ)


ഈ പാളത്തിന് എന്ത് തണുപ്പാണ് ...
ഭീകരമായ എന്തോ അടുത്തടുത്ത് വരുന്നു...
ഒരു വിറയല്‍  രീരമാകെ പിടിച്ചുലക്കുന്നു...
കാതുകള്‍ തകരുന്ന പോലെ  ...
ഇടിമുഴക്കം പോലെ എന്തോ കടന്നുപോയി ...
ക്തമായ കാറ്റില്‍ പറന്നുപോകുംപോലെ 
ശരീരം വിറങ്ങലിക്കുന്നു ...

എന്തിനാണമ്മേ എന്നെ ഇട്ടിട്ടു പോയത് ...
എന്ത് ഇഷ്ടാരുന്നു എനിക്ക് അമ്മയെ ...
ആ നെഞ്ചിലെ മധുരം നുകരാന്‍, 
ചൂടേറ്റുറങ്ങാന്‍ എന്ത്‌ ആശിച്ചു ഞാന്‍ ...
അമ്മയുടെ താരാട്ട് കേട്ട് മടിയിലുറങ്ങാന്‍,
എന്ത് കൊതിയായിരുന്നു എനിക്ക് ...
ആ  മുഖം കാണാന്‍ എന്ത് ആയായിരുന്നു...
എന്തിനാണ് അമ്മ എന്നെ വെറുത്തത്, 
എനിക്കറിയില്ലാ ...
ഒന്നറിയാം ... അമ്മക്ക് എന്നെ വേണ്ട ...

മഞ്ഞേറ്റ് ശരീരം ചുക്കി ചുളിയുന്നു ...
കുഞ്ഞിക്കൈകളും  കാലുകളും കോച്ചിവലിക്കുന്നു ...
നെഞ്ചാകെ വേനിക്കുന്നു, ശ്വാസം കിട്ടുന്നില്ല ..
ആരോ എന്നെ കൈകാട്ടി വിളിക്കുന്ന പോലെ

എന്തിനാണമ്മ എന്നെ പേടിക്കുന്നത്,
വെറുക്കുന്നത് ...
എനിക്കൊന്നും അറിയില്ലാ ... ഒന്നും
ന്‍റെയോ തെറ്റ് ... അതോ ഞാനോ അമ്മേ തെറ്റ് ??? 

                                                                                ... അബി

4 comments:

nandini said... മറുപടി

വായിക്കുമ്പോള്‍ ഉള്ളിലൊരു തേങ്ങല്‍

കൊള്ളാം
pls change ur comment settings to popup window
so tht v can post comment easily

Raveena Raveendran said... മറുപടി

ഹൃദയത്തില്‍ തൊടുന്ന വരികള്‍ ....

അബി said... മറുപടി

എല്ലാവരുടെയും പ്രോത്സാഹനത്തില്‍ വളരെ സന്തോഷം... ആ അമ്മ വായിച്ചില്ലെങ്കിലും വേറൊരു അമ്മ ഇങ്ങനെ ചെയ്യാതിരിക്കട്ടെ ...

കമന്റ്‌ സെറ്റിങ്ങ്സില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ബുദ്ധിമുട്ട് ഉണ്ടായതില്‍ ഖേദിക്കുന്നു. വളരെ നന്ദി ....

Aadhi said... മറുപടി

സമൂഹമാണ്‌ തെറ്റുകാരന്‍ ............