20 June 2011

അര്‍ച്ചന ...



ബാച്ചിലേഴ്സ് റൂമിലെ ഒരു പ്രഭാതം. നേരമ്പോക്കുകള്‍ പറഞ്ഞും പരസ്പരം പാര പണിതും ഞങ്ങള്‍ (കോണി, ആദി, സരള) മൂന്ന് പേര്‍ സമയം കൊല്ലുന്നു. ആറ് പേരും റൂമില്‍ ഒന്നിച്ചുണ്ടാകുക വളരെ അപൂര്‍വ്വം.

അങ്ങനെ ബിറ്റുകള്‍ അടിച്ച്‌ ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുമ്പോഴാണ് ജിത്തുമോന്‍റെ(ഇരട്ടപ്പേര്‍) വരവ്.

ജിത്തുമോനെ പരിചയപ്പെടുത്താം. ആറടി നീളമുള്ള യുവകോമളന്‍. ഞങ്ങളുടെ കൂട്ടത്തില്‍ അത്യാവശ്യം നന്നായി കോമഡി കൈകാര്യം ചെയ്യുന്ന ആളാണ് ജിത്തു.


ഇന്ന് ജിത്തുന്‍റെ പിറന്നാള്‍ ആണ്. ചങ്ങാതി കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങളെ എല്ലാം കുത്തിപ്പൊക്കി എഴുന്നേല്‍പ്പിച്ചിട്ട് അമ്പലത്തില്‍ പോയി അര്‍ച്ചന ഒക്കെ കഴിപ്പിച്ച് വരികാണ്. ചന്ദനക്കുറിം ഒക്കെ തൊട്ട്‌ നല്ല ഹാപ്പി മൂടിലാണ് അളിയന്റെ വരവ്.

സരള : ആരെയോ വളച്ചിട്ടാ വരവ് എന്ന് തോന്നുന്നു ... ആ മുഖത്തെ പ്രസാദം കണ്ടോ !!


കോണി : ഉറപ്പല്ലേ ... പിറന്നാള്‍ സമ്മാനം കിട്ടിയോ മോനെ ...


ജിത്തു വിഷമത്തോടെ, ഒന്നും നടന്നില്ല അളിയാ ... ടൈം മോശം


ആദി : ഡാ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു അമ്മ വിളിച്ചിരുന്നു ... നീ തിരിച്ചു വിളിക്ക്


ജിത്തു :  എന്‍റെ ഫോണിനു പ്രശ്നം ഒന്നും ഇല്ലല്ലോ ...


ജിത്തു ഫോണില്‍ അമ്മയുമായി സംസാരിക്കുന്നു ... നാട്ടില്‍ അമ്മയ്ക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തിലാണ് സംസാരം.


അമ്മ എന്തിനാ വിളിച്ചത് ... അമ്മക്ക് എന്നെപ്പറ്റി വല്ല വിചാരവും ഉണ്ടോ ... പാവം ഞാന്‍ രാവിലെ അമ്പലത്തില്‍ വഴിപാട് കഴിപ്പിച്ചു വരുകാ ...  (സിനിമ സ്റ്റൈലില്‍) അമ്മയാണ് പോലും അമ്മ.


കുറച്ചു നേരത്തേക്ക് ജിത്തുന് മിണ്ടാട്ടം ഇല്ല ... എന്തോ സീരിയസ് കാര്യം ആണ് അമ്മ പറയുന്നത് എന്ന് ജിത്തുന്‍റെ മുഖം കണ്ടാല്‍ അറിയാം.


ഇടയ്ക്കു ജിത്തു ... ഒരു വാക്ക് എന്നോട് നേരത്തെ പറയാരുന്നു ... എന്‍റെ 29  വര്‍ഷം ... പിന്നേം നിശബ്ധത ... എന്‍റെ പൊന്ന് അമ്മ ഫോണ്‍ വെച്ചേ ...


വിഷമത്തില്‍ ഒരു നാടകീയ ഭാവത്തോടെ, എല്ലാം വെറുതെ ആയി അളിയാ ... !!!


കോണി : എന്ത് പറ്റീടാ ...


നിനക്ക് അറിയാവോ ... ഇത്രേം കാലം ഞാന്‍ ആര്‍ക്കോ വേണ്ടിയാടാ വഴിപാടുകളും പൂജകളും കഴിപ്പിച്ചത്.

സരള : ഇയാള് വലിയ സിനിമ ഡയലോഗ് അടിക്കാതെ കാര്യം പറ  


29  വയസ്സ് വരെ ഞാന്‍ ചിത്തിര നാളിലാ അര്‍ച്ചനകള്‍ കഴിപ്പിച്ചത് ...  ഇന്ന് എന്റെ അമ്മ  പറയുകാ ..  മോനെ ... നിന്റെ നാള്‍ ചിത്തിര അല്ലടാ ചോതിയാ ... ചോതി എന്ന് ...
ഞാന്‍ ജനിച്ച അന്ന് ഉണ്ടായ അയല്‍‍ക്കാരി പെണ്ണിന്‍റെ നാള്‍ ആണ് പോലും ചിത്തിര ...


നെഞ്ചത്ത്‌ കൈവേച്ചുകൊണ്ട് ജിത്തുമോന്‍: തകര്‍ന്നു പോയി അളിയാ ....  തകര്‍ന്നു പോയി.

ആദിയുടെ മ്യൂസിക്‌ (സിബിഐ ഡയറിക്കുറിപ്പിലെ) : ട ട്ട ട്ടെ ...  ട്ട ട ട ട്ടേ ... 


എന്നാലും എന്‍റെ ചിത്തിരെ ... 29 വര്‍ഷം ഞാന്‍ കഴിപ്പിച്ച വഴിപാടുകളും അര്‍ച്ചനകളും എന്നെ സ്നേഹിച്ച് ചതിച്ച ആ പെണ്ണിന് വേണ്ടി ആയിരുന്നല്ലോ !!!

ഞങ്ങളുടെ കൂട്ടചിരിക്ക് അകമ്പടിയായി ആദിയുടെ സാഡ് മ്യൂസിക്‌ .....

*** അബി പാമ്പാടി