14 May 2013

എന്തേ കണ്ണനു കറുപ്പുനിറം...


എന്തേ കണ്ണനു കറുപ്പുനിറം, എന്തേ കണ്ണനു കറുപ്പുനിറം,
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാാാമരാധേ... ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ...
എന്തേ.. കണ്ണന് കറുപ്പുനിറം


രാധയപ്പോ മറുപടിയോതി.. ഗോവര്‍ദ്ധനം പണ്ട്
തൃക്കയ്യിലേന്തുമ്പോള്‍ കരിമുകില്‍ പുണര്‍ന്നുവെന്ന്(2)
പതിനാാാറായിരം കാമുകിമാരുടെ... പതിനാാാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്... അനുരാാാഗ കുശുമ്പുകൊണ്ടെന്ന്...
                                                                                (എന്തേ കണ്ണനു...)

ഗുരുവായൂര്‍ കണ്ണന്‍ മറുവാക്കിലോതി.. കുറൂരമ്മ പണ്ട് എന്നെ
കലത്തില്‍ അടച്ചപ്പോള്‍ വാത്സല്യക്കരിപുരണ്ടെന്ന്
എന്നാലുമെന്നാലും എന്റെ നിറത്തിന് ആയിരം അഴകുണ്ടെന്ന്...
ആയിരം അഴകുണ്ടെന്ന്...
                                                                                (എന്തേ കണ്ണനു...)


ചിത്രം : ഫോട്ടോഗ്രാഫര്‍, രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ജോണ്‍സണ്‍, ഗായകന്‍ : യേശുദാസ്‌



1 comments:

Kalavallabhan said... മറുപടി

ആശംസകൾ