13 April 2013

എന്റെ മരണം


തണുത്ത കാറ്റില്‍ ഞാന്‍ നിന്നെ അറിയുന്നു ..
കുളിര്‍കോരുന്ന പ്രഭാതങ്ങളില്‍ ഞാന്‍ നിന്നെ അറിയുന്നു ..


രാത്രിയുടെ യാമങ്ങളില്‍ നിന്റെ 
നനുത്ത കാലടികള്‍ ഞാന്‍ കേള്‍ക്കുന്നു ..
തികഞ്ഞൊരു പ്രണയത്തിന്റെ കടുത്ത മൈഥുനത്തില്‍ 
ഞാന്‍ നിന്നെ അറിയുന്നു ...
ഒരു ചുടു ചുംബനത്തിന്റെ ലഹരിയില്‍ 
ഞാന്‍ നിന്നെ രുചിക്കുന്നു ..
കഴിഞ്ഞു പോകുന്ന രതിയില്‍ 
ഞാന്‍ നിന്നെ അറിയുന്നു ...
അതെ, എല്ലായിടത്തും സാമിപ്യമറിയിക്കുന്ന 
നീ എന്റെ മരണമാണ് ...

നീലി

4 comments:

AnuRaj.Ks said... മറുപടി

മരണം ദുര്ബലം...

ajith said... മറുപടി

മൈഥുന്യം എന്ന് പറയാറുണ്ടോ?

Njanentelokam said... മറുപടി

ട്രെയിന്‍ ഇടിച്ചാലും ചിലപ്പോള്‍ മരിക്കുകയുമില്ല

സൗഗന്ധികം said... മറുപടി

മരണത്തെ അറിയുന്നു.നിത്യ സാമീപ്യമായി. നല്ല രചന

ശുഭാശംസകൾ..