14 May 2013

ഏഴ് സ്വരങ്ങളും തഴുകി ...


ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാാാഷ ഗാനം...
മാനസ വീണയില്‍ കരപരിലാളന ജാലം
ജാലം ഇന്ദ്രജാലം... അതിലോല ലോലം...
ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം


ആരോ പാടും ലളിത മധുരമയ ഗാനം പോലും കരളിലമൃതമഴ(2)
ചൊരിയുമളവിലില മിഴികളിളകിയതില്‍ മൃദുല
തരള പദ ചലന നടനമുതിരൂ... ്‌ദേവീീീ
പൂങ്കാറ്റില്‍ ചാഞ്ചാടും പൂമഞ്ഞിന്‍
വെണ്‍തൂവല്‍ കൊടിപോലഴകേ...
                                                                 (ഏഴ് സ്വരങ്ങളും...)

ഏതോ താളം മനസ്സിനണിയറയില്‍ ഏതോ മേളം ഹൃദയ ധമനികളില്‍(2)
അവയിലുണരുമൊരു പുതിയ പുളക മത ലഹരിയൊഴുകി
വരുമറിയ സുഖ നിമിഷമിതാ... പോരൂ...
ആരോടും മിണ്ടാതെ... ആരോമല്‍തീര്‍ത്ഥത്തിന്‍ അനുഭൂതികളില്‍...
                                                                 (ഏഴ് സ്വരങ്ങളും...)

ചിത്രം : ചിരിയോ ചിരി, രചന : ബിച്ചു തിരുമല
ഗായകന്‍ : യേശുദാസ്   വര്‍ഷം : 1982

2 comments:

ajith said... മറുപടി

എന്റെയും ഇഷ്ടഗാനം

ചിത്രത്തിലെ അവതരണവും മറക്കാനെളുതല്ല

അബി said... മറുപടി

തീര്‍ച്ചയായും അജിത്ത്...