06 December 2012

ഒരു ജീവിതചിത്രം



ആശയുടെ കിരണങ്ങള്‍ തേടി,
വഴിയരികില്‍ അലഞ്ഞ നാലു കണ്ണുകള്‍
വിശപ്പിന്റെ വിളി തളര്‍ത്തിയ പിഞ്ചു മെയ്യില്‍ 
തളര്‍ന്നു ഒട്ടിയ കുഞ്ഞനിയന്‍
നിഷ്കരുണം തല കുടഞ്ഞവര്‍...
വെട്ടിയോഴിഞ്ഞു തിരിഞ്ഞു നിന്നവര്‍...
മൊബൈല്‍ ചെവിയോടു ചേര്‍ത്തവര്‍...
തോണ്ടി വിളിച്ചിട്ടും അറിയാവര്‍ ...


ചെറുവാക തന്‍ വേരില്‍ വിരിഞ്ഞൊരിരിപ്പിടത്തില്‍ 
ചാരിയോരാ പൈതലിന്‍ ചിത്രം
പ്രകൃതിയിലലിയാന്‍ കൊതിക്കും ദീനതയുടെ പര്യായമായി.
കാല്‍ച്ചുവട്ടിലലങ്കാരമായ് ഒരു തെരുവ് നായയും.
പ്രകൃതിയെ ഒപ്പന്‍ വെമ്പുന്ന 
ചിത്രകാരന്റെ കണ്ണുകള്‍ക്ക്‌ അവര്‍  വിലമതിക്കും ചിത്രം

തളര്‍ന്നു മയങ്ങിയ കണ്ണുകളറിയാതകലുന്ന കാലടികള്‍
ഒട്ടിയ വയറിന്റെ വിളി നീട്ടിക്കുന്ന കുഞ്ഞിക്കൈകള്‍ 
പ്രാര്‍ത്ഥനാ  പുസ്തകങ്ങള്‍ കയ്യിലൊതുക്കി
ചമ്പും തൂങ്ങിയ വയറും പേറിയ അച്ചായനും അമ്മച്ചിക്കും
ഈ അശ്രീകരങ്ങള്‍ വെറുപ്പിന്റെ അശുഭ കാഴ്ചയായി
സംശയത്തിന്റെ ബുദ്ധിജീവിക്കണ്ണുകള്‍ക്ക് 
അവര്‍ ഭിക്ഷാടന മാഫിയയുടെ കണ്ണി. 
പ്രകൃതിയെ ഒപ്പാന്‍ ഉഴറിയ 
കലാകാരന്റെ താന്‍ഭാവത്തിനു 
തീരാ നഷ്ടത്തിന്റെ അമര്‍ഷം
ക്യാന്‍വാസും ബ്രഷും 
മറന്ന നിമിഷത്തെ പ്രാകി അയാളും നടന്നു 
ജുബ്ബ തന്‍ പോക്കറ്റിലെ നാണയങ്ങള്‍ 
കയ്യിട്ടിളക്കി കുറെ ആശകള്‍ സമ്മാനിച്ച്‌ ...

അബി

2 comments:

സൗഗന്ധികം said... മറുപടി


ജീവിത പുറമ്പോക്കിലെ നൊമ്പരപ്പൂക്കൾ......
കവിത നല്ലത്.....

ശുഭാശംസകൾ......

PSC HUNT said... മറുപടി

Super

Author : http://www.pschunt.com/