18 October 2011

കനലുകള്‍



നമ്മളെന്ന സങ്കല്‍പ്പത്തിനുമപ്പുറം
ഞാനും നീയുമെന്ന സത്യം
വെണ്‍മേങ്ങളില്‍ കോറിയ സ്വപ്‌നങ്ങളെ
കാര്‍മേങ്ങള്‍ മായ്ക്കുന്നു.



        എന്നില്‍ നീ കണ്ടറിഞ്ഞതും
        നിന്നില്‍ ഞാന്‍ തേടിയതും       
        ഒന്നാണെന്നറിഞ്ഞ നിമിഷങ്ങള്‍
        മായ്ച്ചാലും മായാത്ത രാപ്പകലുകള്‍

ഏകാന്തനിമിഷങ്ങളെ തഴുകി
ചാരിയ വാതിലിലൂടെയെത്തുന്ന തെന്നല്‍
മറവിയുടെ ചാരം മൂടിയ
കനലുകളെ എരിക്കുന്നു ...


അബി

2 comments:

pravaahiny said... മറുപടി

super. eniyum ezhuthuka

അബി said... മറുപടി

Thank you Pravahini ...