24 September 2011

വമ്പന്‍ ഈ സുന്ദരന്‍ ...


അബി

ഫോട്ടോ: പ്രമോദ് ആന്റണി

ഫോട്ടോ: പ്രമോദ് ആന്റണി

ഫോട്ടോ: പ്രമോദ് ആന്റണി

ഇനി ഈ സുന്ദരനെ പരിചയപ്പെടുത്താം ... ലോകത്തിലെ ഏറ്റവും വലിയ ശലഭമായ അറ്റാക്കസ് അറ്റ്‌ലസ് (Attacus atlas).  ഇതാണ് ലവന്റെ കുടുംബപ്പേര് ...  ഒരു ഓമന പേര് കൂടിയുണ്ട് Prince Of Darkness (രാത്രിയുടെ രാജകുമാരന്‍ ...). തെക്ക്-കിഴക്കന്‍ ഏഷ്യന്‍ വനാന്തരങ്ങളില്‍ ആണ് ഈ പറവകളെ കൂടുതലായി കാണാറ്.

ചങ്ങായിടെ ചിറകുകള്‍ ചേര്‍ന്നാല്‍ 25-30 സെ.മീ. നീളം വരും. അതായത്, ഒരു 10 -12  ഇഞ്ച്‌. പക്ഷെ ഇവരുടെ കുടുംബത്തില്‍ രാജകുമാരിമാര്‍ക്ക് ആണ് വലുപ്പം കൂടുതല്‍. 

രണ്ടു ചിറകിന്റെയും മുകള്‍ അറ്റത്തെ ഡിസൈന്‍ കണ്ടാല്‍ പാമ്പിന്റെ തല പോലെ ഇരിക്കും. അതുകൊണ്ട് ആകാം ചൈനാക്കാര്‍ ഇവരെ Snake Head Moth  എന്നാണ് വിളിക്കുന്നത്.

ഇനി ലവനെ പരിചയപ്പെടുത്തിയത് എന്തിനാന്നു പറയാം. ഒരാഴ്ച മുമ്പ്, കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ എന്റെ വീടിന് അടുത്തുള്ള ഒരു വീട്ടില്‍ ആണ് ഈ സുന്ദരന്‍ ജനിച്ചത്.

മുളക് ചെടിയില്‍ (ചീനിയില്‍) ആയിരുന്നു പ്യൂപ്പ. ഈ നിശാ രാജകുമാരന്റെ വലിപ്പം കണ്ടു അമ്പരന്ന വീട്ടുകാര്‍ എല്ലാവരെയും വിളിച്ചു കാണിക്കുക ആയിരുന്നു. എന്റെ അനിയന്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. വീഡിയോയില്‍ പകര്‍ത്താന്‍ ആര്‍ക്കും തോന്നാതിരുന്നത് കൊണ്ട് പുറംലോകം അവന്റെ സൌന്ദര്യം കാണാതെ പോയി ...

2 comments:

Anonymous said... മറുപടി

kollam. supper.

ഞാന്‍ പുണ്യവാളന്‍ said... മറുപടി

വളരെ ഇന്ട്രെസ്റിംഗ് ആയിരിക്കുന്നു ഇതു പോലെ ചില ശലഭ കഥകള്‍ ഞാനും പറഞ്ഞിട്ടുണ്ട് അങ്ങോട്ട്‌ ഒന് വരണെ