13 August 2011

ആണാന്നാ കരുതിയെ ..

ഒരു എറണാകുളം യാത്ര. രംഗം: 'ലിമിറ്റെഡ് സ്റ്റോപ്പ്‌ പ്രൈവറ്റ് ബസ്സി'നകം. സീറ്റിംഗ് കഷ്ടി ആളെ ഉള്ളു.  കാലിയാകും തോറും ലവള് കുണുങ്ങിക്കുണുങ്ങി വഴി നീളെ നിരങ്ങി പെറുക്കു തുടങ്ങി...  കാര്യം സുന്ദരിയാണ്, നല്ല സീറ്റുകള്‍...  പക്ഷേ ഈ നിരക്കവും തട്ടുപൊളിപ്പന്‍ പാട്ടും സഹിക്കാന്‍ പറ്റുന്നില്ല ... പാട്ട് ഒന്ന് നിര്‍ത്തി കിട്ടിയാല്‍ എന്ന് ആശിക്കാത്ത ഒരാളും ഉണ്ടാവില്ല ... ഉറപ്പ്.

നിരങ്ങിനിരങ്ങി പേടകം വൈക്കം കഴിഞ്ഞു. ആളിറങ്ങാന്‍ ഒരു ചെറിയ സ്റ്റോപ്പില്‍ ബസ്‌ നിറുത്തി. ഡബിള്‍ ബെല്‍ കൊടുത്തതും ഒരു അച്ചായി എവിടെ നിന്നോ ഓടി വന്ന്  വണ്ടിയില്‍ ചാടിക്കയറി... നമ്മുടെ കിളിയേട്ടന്‍ വിദഗ്ധമായി ഇച്ചായിയെ വലിച്ച് അകത്തിട്ടു. കയറിയ പാടെ, വലത് സൈഡില്‍ ലേഡീസ് സീറ്റിന് പിന്നില്‍ ഒരു വേക്കന്‍സി ഇച്ചായി കണ്ടെത്തിമത്സരിക്കാന്‍ ആളുള്ള മട്ടില്‍ ചാടി സീറ്റ് പിടിച്ചു. സ്റ്റോപ്പില്ലാ സ്റ്റോപ്പില്‍ ലിമിറ്റെഡ് സ്റ്റോപ്പ്‌ കീഴടക്കിയതിന്‍റെ ഒരു... ഒരു  വലിയഭാവം അച്ചായിടെ മുഖത്ത് ഇല്ലേ എന്നൊരു സംശയം. 

അച്ചായി ഷര്‍ട്ടിന്‍റെ ഒരു ബട്ടന്‍ തുറന്ന് കോളര്‍ പുറകോട്ടു വലിച്ചിട്ടു. എളിയില്‍ കുത്തിയിരുന്ന കര്‍ചീഫ്‌ എടുത്തു മുഖവും കഴുത്തും ഒക്കെ തുടച്ചു. എന്നിട്ട് സീറ്റില്‍ ഒന്നുകൂടി ഉറച്ചിരുന്നു. രണ്ടുമിനിട്ട് കഴിഞ്ഞു കാണും, മൂട്ടില്‍ സൂചി കൊണ്ടമാതിരി ഒറ്റച്ചാട്ടത്തിന്  അച്ചായി എതിര്‍സൈഡിലെ കമ്പിയുടെ അടുത്തെത്തി. അതുവരെ അച്ചായിയെ നോക്കിയിരുന്ന ആര്‍ക്കും ഒന്നും മനസ്സിലായില്ല. എത്തിവലിഞ്ഞും എണീറ്റും എല്ലാരും ഇച്ചായിടെ സീറ്റിലേക്ക് നോക്കി. പിന്നെ പരസ്പരം കണ്ണുകൊണ്ടും കൈകൊണ്ടും ചോദിച്ചുനോ രക്ഷ ... ഇതിനിടെ എന്‍റെ അടുത്ത സീറ്റില്‍ ഇരുന്നിരുന്ന പയ്യന്‍ പെട്ടെന്ന് എണീറ്റ്‌ അച്ചായിടെ സീറ്റ് കയ്യടക്കി... അവിടംകൊണ്ടും തീര്‍ന്നില്ല, ലവന്‍  തിരിഞ്ഞു കാര്‍ന്നോരെ തുറിച്ച് നോക്കാന്‍ തുടങ്ങി.  അതോടെ കാഴ്ചക്കാര്‍ക്ക് ആകാംക്ഷ കൂടി ... 


ഞങ്ങള്‍ കാര്‍ന്നോരെ നോക്കും പയ്യനെ നോക്കും ... അതോടെ ഇച്ചായിടെ ഗ്യാസ് പോയി. ആകെ ചൂളി, ഒരു വളിച്ച ചിരിയോടെ ജഗദീഷ് സ്റ്റൈലില്‍ ഒരു ഡയലോഗ്, 'ആണാന്നാ കരുതിയെ ...'ബസ്സില്‍ കൂട്ടച്ചിരി. അച്ചായന്‍റെ സഹയാത്രിക പാന്‍റ്സും ടീ ഷര്‍ട്ടും ധരിച്ച് മുടി ബോബ് ചെയ്ത ഒരു പെണ്‍കുട്ടി ആയിരുന്നു. ഒരു പതിനഞ്ച് 16 വയസ്സ് പ്രായം. കക്ഷി ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല ... ഞാന്‍ ഈ നാട്ടുകാരിയെ അല്ലെന്ന മട്ടില്‍ പുറത്തേക്കു നോക്കി ഇരിക്കുന്നു !!!

                                                                                                                                           ... അബി

2 comments:

ശങ്കരനാരായണന്‍ മലപ്പുറം said... മറുപടി

അപ്പൊ, അതാ കാര്യം!

Anonymous said... മറുപടി

kollam. alu puliya