03 February 2012

പ്രേമത്തിന്റെ ആത്മതത്വം ...


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് 
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്‌,
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍നിന്ന്
ആ പൂവ് പറിക്കണം.
ദളങ്ങള്‍കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം...
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം...
മരണത്തിന് തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ 
സമയം ഇല്ലായിരിക്കും.
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്കു ഒലിച്ചു പോകണം.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി 
മൂടാതെ പോകണം.
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌......
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌.......

അറിയാത്ത ... തുറക്കാത്ത ... സര്‍ഗാല്മകതയുടെ
ഉള്ളറകളിലൂടെ ഊളിയിട്ട
കവി 
എ.അയ്യപ്പന്‍റെ വരികള്‍ ... 

9 comments:

Unknown said... മറുപടി

:)
ഇങ്ങനെയെങ്കിലും വായിക്കാന്‍ ഒത്തു.
നന്ദി

MOIDEEN ANGADIMUGAR said... മറുപടി

വേദനിപ്പിച്ചു.

Blessy said... മറുപടി

"ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം."

കൊള്ളാം ...

pravaahiny said... മറുപടി

സൂപ്പർ അബി. നല്ല വരികൾ. ഹ്യദയത്തിൽ സ്പർശിച്ചു

Sabu Kottotty said... മറുപടി

.

അബി said... മറുപടി
This comment has been removed by the author.
അബി said... മറുപടി

നിശാ സുന്ദരി, മൊയിദീന്‍, ബ്ലെസി, പ്രവാഹിനി, കൊട്ടോട്ടിക്കാരന്‍ ..

എല്ലാവര്ക്കും കവിത ഇഷ്ടപ്പെട്ടതില്‍ വളരെയധികം സന്തോഷം. ഈ വരികള്‍ എന്നെയും വേദനിപ്പിച്ചു ...

Satheesan OP said... മറുപടി

കവിതയുടെ പുലിപ്പുറത്ത് വരാന്‍ ഇനി അയ്യപ്പനില്ലല്ലോ :(

അബി said... മറുപടി

അതെ സതീശ, അറിഞ്ഞതിലും ഏറെ അറിയാന്‍ ബാക്കിയാക്കി...