21 March 2012

അങ്ങാടിയില്‍ തോറ്റതിന് ...


പിറവം ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ രാഷ്ട്രീയം എന്തുമാവട്ടെ ... ജയിച്ചത്‌ ആരെന്നതും അല്ല പ്രശ്നം. അനൂപ്‌ ജേക്കബ്ബ് ആണോ എം.ജെ ജേക്കബ്‌ ആണോ  ജയിച്ചത്‌  എന്നത്  വെറും രാഷ്ട്രീയം മാത്രം. നൂറു കക്കുമ്പോള്‍ അഞ്ചു രൂപയുടെ പ്രവര്‍ത്തനം എങ്കിലും കാഴ്ച വെച്ചാല്‍ ജനം മതിക്കും, അല്ലേല്‍ പുറംകാലിനു തൊഴിക്കും. നിലനില്‍പ്പിനായി ആണെങ്കിലും ഇത് കുറച്ചെങ്കിലും മനസ്സിലാക്കിയതാണ് സര്‍ക്കാരിന്റെ വിജയം.

സ്ഥാനമാനങ്ങള്‍ക്കും പണത്തിനും വേണ്ടിയുള്ള പരക്കം പാച്ചിലിലും നേതാക്കളുടെ വലിയവന്‍ ചെറിയവന്‍ മത്സരങ്ങളിലും, ആഭാസങ്ങള്‍ വിളിച്ചു പറയലിനു പിന്നിലെ  'തേവിശ്ശി' രാഷ്ട്രീയത്തിലും പൊതുജനത്തിന് താല്പര്യമില്ല എന്ന് രാഷ്ട്രീയ വിഡ്ഢി കോമരങ്ങള്‍ മനസ്സിലാക്കട്ടെ. പത്ര ധര്‍മ്മം കുഴിച്ചു മൂടി, അപ്പപ്പ കാണുന്നവനെ അപ്പാന്നു വിളിക്കുന്ന മൂടുതാങ്ങികളായ മാധ്യമങ്ങള്‍ക്കും ഇതൊരു പാഠമാണ്. ഭരിക്കുന്നവന്‍ ആരായാലും ശരിയും തെറ്റും വേര്‍തിരിക്കാതെ വികസനത്തെയും പൊതുജന താല്‍പ്പര വിഷയങ്ങളെയും എതിര്‍ക്കുന്ന രാഷ്ട്രീയമാണ് കേരളത്തിന്റെ ശാപമെന്ന തിരിച്ചറിവ് ജനത്തിന് ഉണ്ടായിരിക്കുന്നു. ആഭാസ രാഷ്ട്രീയത്തിനും വായിതോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയിലുള്ള വാചക കസര്‍ത്തുകള്‍ക്കും സന്തോഷ്‌ പണ്ഡിട്ടിന്റെ സിനിമകള്‍ക്ക്‌ കിട്ടുന്ന സ്വീകാര്യത പോലും നല്‍കില്ലെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിഞ്ഞാല്‍ കേരളത്തിന്റെ പ്രധാന ശാപം തീരും.  തോല്‍വിയുടെ പ്രഖ്യാപനം വന്നു മിനിട്ടുകള്‍ക്കകം യുവജനങ്ങളെ തെരുവിലിറക്കി കുറെ പൊറാട്ട് നാടകം. ആര്‍ക്കുവേണ്ടി, ഈ അക്രമ രാഷ്ട്രീയത്തില്‍ ജനത്തിന് എന്ത് താല്പര്യമാണ്ഉള്ളത്. തോല്‍വി അംഗീകരിച്ചു തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്ന് വീണ്ടും സ്ഥാപിച്ചു. ജനതെക്കൊണ്ട് ചാട്ട എടുപ്പിച്ചേ ഞങ്ങള്‍ പഠിക്കൂ എന്നൊരു വാശി ഉള്ളത് പോലെ...

വികസന സങ്കല്പങ്ങളോട് പുറംതിരിഞ്ഞു വരട്ടുവാദത്തിന്റെ മതിലുകള്‍ക്കുള്ളില്‍ നിന്ന്  രാഷ്ട്രീയ നേതൃ കോമരങ്ങളും, അവരുടെ സ്തുതി പാടകരായ മാധ്യമങ്ങളും സ്വയം ബുദ്ധിജീവികളെന്നു നടിക്കുന്ന രാഷ്ട്രീയ നിരീക്ഷകരായ വിവരദോഷികളും പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. വിശ്വാസം അതല്ലേ എല്ലാം ...! ആ  വിശ്വാസത്തെ വിഡ്ഢിത്തമായി കാണാതിരിക്കുക.

അബി 

1 comments:

ഞാന്‍ പുണ്യവാളന്‍ said... മറുപടി

അതെ അതെ എന്ത് ചെയ്യാന്‍