02 March 2012

പ്രണയം

വിദൂരതയിലാരോ പാടുന്നു
ഹ്രസ്വമാം പ്രണയതിന്‍ ഈരടികള്‍
പറയാന്‍ മറന്ന പ്രണയം
വരികളായി പെയ്തിറങ്ങുന്നു

ഴുകിയെത്തുന്ന ഈരടികളില്‍ 
നഷ്ട സ്വപ്നങ്ങളുടെ നൊമ്പര ശീലുകള്‍
പറയാനില്ലിനി വാക്കുകള്‍
ഓര്‍മകളുടെ നനുത്ത ഈരടികള്‍ മാത്രം

മിഴികള്  കവര്‍ന്നൊരെന്‍ മന-
റിയാതെ പോയ നിന്‍ തേങ്ങലുകള്‍
നിറഞ്ഞൊഴുകി മനതാരറിയാതെ
അക്ഷരങ്ങളായി  ചാലിട്ടൊഴുകി  

മരണത്തിന്റെ കറുത്ത പുകമറക്കുള്ളില്‍---
പ്പെട്ടുഴലുന്ന പാപ പങ്കില മാറാപ്പ്
മറയുമീ ജീവിത സായാഹ്നത്തില്‍
നിന്‍ ഓര്‍മകളെനിക്ക് പൂജ പുഷ്പങ്ങള്‍
അബി

3 comments:

പൊട്ടന്‍ said... മറുപടി

ചങ്ങാതി

ഇതെഴുതി ഡയറിയില്‍ വച്ചാല്‍ മതിയായിരുന്നു.

മറ്റുള്ളവര്‍ വായിക്കാന്‍ തക്കവണ്ണം....

അന്യ said... മറുപടി

"ഒഴുകിയെത്തുന്ന ഈരടികളില്‍ നഷ്ട സ്വപ്നങ്ങളുടെ നൊമ്പര ശീലുകള്‍"

ആശംസകള്‍.. ..

അബി said... മറുപടി

എന്ത് ചെയ്യാം ചങ്ങായി ഡയറി എഴുതുക എന്ന നല്ല ശീലം ഒന്നും ഇല്ല ..!

നൊമ്പര ശീലുകള്‍ പങ്കുവയ്ക്കാന്‍ നുറുങ്ങുകളില്‍ പൊട്ടനും അന്യയും എത്തിയതില്‍ വളരെ അധികം സന്തോഷം ...