07 March 2012

മേഘരാഗങ്ങളുടെ ഏകാന്തവീഥിയില്‍

ഇന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകനായിരുന്നു രവി ശങ്കർ ശർമ്മ (രവി അല്ലെങ്കിൽ ബോംബെ രവി). (1926 - മാർച്ച് 7 2012). നിരവധി ഹിന്ദി, മലയാളം ചലച്ചിത്രങ്ങൾക്കും സംഗീതം സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദി ചലച്ചിത്രരംഗത്ത് സജീവമായിരുന്ന അദ്ദേഹം 1970-കൾ മുതൽ 1984 വരെ സംഗീത സംവിധാനത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് ബോംബെ രവി എന്നപേരിൽ മലയാള ചലച്ചിത്രരംഗത്ത് വിജയകരമായി തിരിച്ചുവന്നു.

ചൌധവീൻ കാ ചാന്ദ്. ഹം‌രാസ്, വക്ത്, നീൽ കമൽ, ഗും‌റാ തുടങ്ങിയ പ്രശസ്ത ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം സംവിധാനം നിര്‍വഹിച്ചു. ആജ് മെരെ യാർ കി ഷാദീ ഹേ, ബാബുൽ ദുവായേൻ ലേതീ ജാ, തുടങ്ങിയ ബോംബെ രവി ഗാനങ്ങൾ വിവാഹ ആഘോഷങ്ങളിൽ വളരെ പ്രചാരം നേടി. ആശാ ഭോസ്ലെയുടെ സംഗീത ജീവിതത്തിൽ നിർണ്ണായക പങ്കുവയിച്ചത് രവിയുടെ തോരാ മൻ ദർപ്പൻ തുടങ്ങിയ ഗാനങ്ങളായിരുന്നു. മഹേന്ദ്ര കപൂറിനെ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത ഗായകനാക്കിയതിലും രവിക്ക് പങ്കുണ്ട്. ഘരാനാ ഉൾപ്പെടെ രവിയുടെ പല ചിത്രങ്ങളും ഫിലിം‌ഫെയർ അവാർഡ് നേടിയിട്ടുണ്ട്. 1950-1960 കളിലെ ഹിന്ദി ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യത്തിനുശേഷം രവി സിനിമാരംഗത്തുനിന്ന് 1970 മുതൽ 1984 വരെ വിട്ടുനിന്നു. 1984-ൽ തവൈഫ് എന്ന ഹിന്ദി ചിത്രത്തിൽ മഹേന്ദ്ര കപൂർ പാടിയ യേ ഖുദായേ പാക് യേ റബ്-ഉൾ-കരീം എന്ന ഗാനത്തിന് രവി ഈണം പകർന്നു.

പഞ്ചാഗ്നി (1986), നഖക്ഷതങ്ങൾ (1986), കളിവിളക്ക് (1986), വൈശാലി, ഒരു വടക്കൻ വീരഗാഥ (1989), വിദ്യാരംഭം (1990), സർഗ്ഗം (1992), സുകൃതം (1992), ഗസൽ (1993), പാഥേയം (1993), ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, മയൂഖം (2005), പരിണയം, സുമംഗലീ ഭവ (2005) തുടങ്ങിയവയാണ് ബോംബെ രവി ഗാനങ്ങൾ സംഗീത സംവിധാനം നിര്‍വഹിച്ച മലയാള ഗാനങ്ങള്‍.

1 comments:

Admin said... മറുപടി

ബോംബേ രവിക്ക് ആദരാഞ്ജലികള്‍..