30 December 2011

ബാല്യം


ഓര്‍മ്മകള്‍ താരാട്ടുപാടി രാവെത്തി
കനവ്‌ ഉണര്‍ത്തി നിശയുടെ സ്പന്ദനങ്ങള്‍ 
അടഞ്ഞ മിഴികളില്‍  തെളിയുന്ന ചിത്രങ്ങള്‍ 
വര്‍ഷങ്ങള്‍ നിമിഷങ്ങളായി മിന്നി മറയുന്നു

ഓര്‍മകളില്‍ തളിര്‍ക്കുന്ന ബാല്യം
ആകുലതകളില്ലാത്ത വികൃതിക്കാലം
മുറ്റത്തെ പൂഴിയെ പുല്‍കുന്ന ചാറ്റലില്‍
തത്തിക്കളിക്കുന്ന എന്‍ ബാല്യകാലം

രാത്രി പുലരിയോട് യാത്ര ചോദിക്കുന്നു
പിരിയാന്‍ മടിച്ച് എന്‍ കുട്ടിക്കാലം
ഓര്‍മകളില്‍നിന്ന് ഉണരാതിരുന്നെങ്കില്‍
രാവ്  എന്നെ  പിരിയാതിരുന്നെങ്കില്‍

അബി

3 comments:

മനോജ് കെ.ഭാസ്കര്‍ said... മറുപടി

സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍....

Anonymous said... മറുപടി

നല്ല കവിത. ഭാവുകങ്ങൾ. പുതുവത്സരാശംസകൾ

അബി said... മറുപടി

നന്ദി പ്രവാഹിനി ... താങ്കള്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍