01 January 2012

പണ്ടൊരു …

പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
മദിച്ചു വാണിരുന്നൂ … (2)
ജീവികള്‍ക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ …
സിംഹം… എങ്ങും മേഞ്ഞിരുന്നൂ …
 

                                                                               (പണ്ടൊരു ) 

കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ …
കണ്ടെത്തീ ... സിംഹം ഒരു മാന്‍പേടയെ … (2)
രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
ജീവിതം 
സൗമ്യമായ് നീങ്ങിടുംകാലം … പൂവിടും കാലം … 

                                                                                (പണ്ടൊരു)
അന്നൊരു, ചെയ്യാ
ത്തെറ്റിന്‍ ഭാരവും …
പേറിയാ... സിംഹം നൊന്തു നീറീടവേ … (2)
ഒന്നുമൊന്നും മിണ്ടാതെ … വേര്‍പിരിഞ്ഞു പേടമാന്‍
ഏകനായ് ... സിംഹമോ … ഇന്നും തേടുന്നൂ … കാടും തേങ്ങുന്നൂ… 

                                                                                 (പണ്ടൊരു)
ചിത്രം : സന്ദര്‍ഭം,  ഗാനരചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സന്‍ , ആലാപനം : കെ.ജെ. യേശുദാസ്

0 comments: