25 November 2011

കണ്ടറിയാത്തവര്‍ ...

ഹര്‍വീന്ദര്‍ സിംഗ് എന്ന സിഖ് യുവാവ് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്റെ കരണത്ത് അടിചു. തലസ്ഥാന നഗരിയില്‍ ഒരു പൊതു ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ചു പോകാന്‍ തുടങ്ങുമ്പോള്‍ ആയിരുന്നു ശ്രോതാക്കള്‍ക്കിടയില്‍ ഇരുന്നിരുന്ന യുവാവ്‌ പവാറിനെ അടിച്ചത്.


അധികാര വര്‍ഗ്ഗത്തിന്റെ അജ്ഞതയിന്മേലുള്ള പ്രഹരം

സംഭവം കണ്ടപ്പോള്‍ കൈയ്യടിച്ചവര്‍ ധാരാളം. ഒരെണ്ണം കൊടുത്തത് നന്നായി എന്ന് വിചാരിച്ചവരും ഒരു പക്ഷേ ഉണ്ടാകും. ആശയങ്ങള്‍ക്കെതിരെ ഒരു വ്യക്തിയെ കായികമായി നേരിടുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ തെറ്റായ നടപടി തന്നെയാണ്. എന്നിരുന്നാലും ഒരു കാര്യം ഉറപ്പു, അടികൊണ്ടത്‌ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ചെകിട്ടത്താണ്. മിനിട്ടുകള്‍ക്കകം രാഷ്ട്രീയ ഭേദം ഇല്ലാതെ നേതാക്കള്‍ അപലപിച്ചു. ഈ ഒരുമ ഒരു ജനകീയ പ്രശ്നത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് നന്നായിപ്പോയേനെ.

ജീവിക്കാന്‍ പറ്റാത്ത വിധം ഉയരുന്ന വിലക്കയറ്റം ആണ് ഇങ്ങനെ ഒരു കൃത്യം ചെയ്യിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ഹര്‍വീന്ദര്‍ പറയുന്നത്.

വിസ്മരിക്കാന്‍ ആവാത്ത, കണ്ടില്ലെന്നു നടിക്കനാവാത്ത ഒന്നുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്കു സംഭവിച്ച അപചയം. ഭക്ഷ്യ, ഇന്ധന വിലക്കയറ്റം തടയാത്ത, അഴിമതിയും കെടുകാര്യസ്ഥതയും നാട്ടില്‍ നടമാടുന്നു. കഴിവില്ലാത്ത ഒരു ജന പ്രതിനിധി, അല്ലെങ്കില്‍ സര്‍ക്കാരിനെതിരായ സമൂഹത്തിന്റെ പ്രതിഷേധത്തിന്റെ പ്രതീകം ആകുകയാണ് ഹര്‍വീന്ദര്‍.

ഇത്തരം സംഭവങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ചര്‍ച്ചയാവാം. അടിചവന്റെ യോഗ്യതയും കൊണ്ടവന്‍റെ അര്‍ഹതയും അല്ല വിഷയം, അധികാര വര്‍ഗ്ഗത്തിന്റെ അജ്ഞതയിന്മേലുള്ള പ്രഹരം ആണ് ...

അബി

4 comments:

pravaahiny said... മറുപടി

ജീവിക്കാന്‍ പറ്റാത്ത വിധം ഉയരുന്ന വിലക്കയറ്റം ആണ് ethaanu sathyam. bhavukangal

അബി said... മറുപടി

അതെ, ഹര്‍വീന്ദര്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ ഒരു പ്രതീകം ആണ് പ്രവഹിനി ...

Anonymous said... മറുപടി

പൊതുജനം കഴുതകളല്ല എന്നു ഇവരും മനസ്സിലാക്കട്ടെ

അബി said... മറുപടി

കാര്യം ഇല്ല ... പ്രതികരിക്കുന്നവര്‍ കുറവ്, അവരെ പിന്തുണക്കുന്നവരും ... ഇനിയും തെരഞ്ഞെടുപ്പു വരും നമ്മള്‍ വോട്ട് ചെയ്യും, ഇവര്‍ തന്നെ വിജയിക്കുകയും ചെയ്യും ..!