എങ്ങോട്ടെന്ന് അറിയില്ല, എന്തിനെന്നും
കാലത്തിന്റെ കുത്തൊഴുക്കിലാണ്,
ഓളങ്ങളില്‍ ചാഞ്ചാടി ലക്‌ഷ്യം അറിയാതെ...
കൈകാലുകള്‍ തളരുന്നുണ്ട്, മനസ്സും
ഒരു പൊങ്ങുതടി പോലെ കുറേ ദൂരം ....
കല്ലും മുള്ളുംമേറ്റ മുറിവ്,
ഓളങ്ങളുടെ സാന്ത്വനത്തില്‍ നീറുന്നു ...
രാത്രിയുടെ നിശബ്ധത പരിഭ്രാന്തനാക്കുന്നു,
ഏകാന്തതകള്‍ തേടി കണ്ണുകള്‍ അലയുന്നു ...
ഒഴുകി അണയുന്ന നീര്‍ച്ചാലുകള്‍,
ഒഴുകിയകലുന്ന പരിഭവങ്ങള്‍ ...
വീണ്ടും വേര്പിരിയലിന്റെ വേദന,
മറവിയുടെ കയത്തില്‍ അലിയുന്നു...
ഒന്നറിയാം, യാത്ര ചെയ്തേ പറ്റു,
കരയെ ഓളങ്ങള്‍ പുല്‍കും വരെ ...
അബി
2 comments:
എഴുത്ത് കൊള്ളാം.
പക്ഷെ, കേട്ട് പഴകിയ ആശയം
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു വളരെയധികം നന്ദി.
Post a Comment