എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്,
ഒരു രഹസ്യം പറയാനുണ്ട്,
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.
പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണ് മൂടുന്നതിനു മുമ്പ് ഹൃദയത്തില്‍നിന്ന്
ആ പൂവ് പറിക്കണം.
ദളങ്ങള്‍കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും
ഒരു ദളം.
ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം...
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം...
മരണത്തിന് തൊട്ടു മുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍
സമയം ഇല്ലായിരിക്കും.
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ
അത് മൃതിയിലേക്കു ഒലിച്ചു പോകണം.
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി
മൂടാതെ പോകണം.
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്......
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്.......
അറിയാത്ത ... തുറക്കാത്ത ... സര്ഗാല്മകതയുടെ
ഉള്ളറകളിലൂടെ ഊളിയിട്ട
കവി എ.അയ്യപ്പന്റെ വരികള്‍ ...
ഉള്ളറകളിലൂടെ ഊളിയിട്ട
കവി എ.അയ്യപ്പന്റെ വരികള്‍ ...
9 comments:
:)
ഇങ്ങനെയെങ്കിലും വായിക്കാന്‍ ഒത്തു.
നന്ദി
വേദനിപ്പിച്ചു.
"ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം."
കൊള്ളാം ...
സൂപ്പർ അബി. നല്ല വരികൾ. ഹ്യദയത്തിൽ സ്പർശിച്ചു
.
നിശാ സുന്ദരി, മൊയിദീന്‍, ബ്ലെസി, പ്രവാഹിനി, കൊട്ടോട്ടിക്കാരന് ..
എല്ലാവര്ക്കും കവിത ഇഷ്ടപ്പെട്ടതില്‍ വളരെയധികം സന്തോഷം. ഈ വരികള്‍ എന്നെയും വേദനിപ്പിച്ചു ...
കവിതയുടെ പുലിപ്പുറത്ത് വരാന്‍ ഇനി അയ്യപ്പനില്ലല്ലോ :(
അതെ സതീശ, അറിഞ്ഞതിലും ഏറെ അറിയാന്‍ ബാക്കിയാക്കി...
Post a Comment