03 January 2012

നീതി ...

സുഗന്ധം ചാര്‍ത്തി വിലസിയ
യൗവന പുഷ്പം
കാലത്തിന്റെ വിധിയില്‍
ഇതളുകള്‍ അടരുന്നു ...

അടരാന്‍ മടിച്ച ഇതളുകള്‍ 
തടയാനാവാതെ കേഴുന്നു
വിധിയുടെ ഇരകള്‍
ഇളം കാറ്റില്‍ മണ്ണടിഞ്ഞു ...

ജീവിതം ബാക്കി 
ചെയ്തികള്‍ അതിലേറെയും 
നേടിയതും നേടാത്തതും
കണക്കില്‍ അന്തരം ഏറെ ...

പറഞ്ഞിട്ടും ഫലമില്ല 
പരിഭവമേതുമില്ല താനും
പറഞ്ഞാലോ ഒട്ടും തീരില്ല
തടയാന്‍ നിനക്കൊട്ടാവതുമില്ല

അബി

2 comments:

sree said... മറുപടി

let the inner soul of urs pour more kavithakal..cool

അബി said... മറുപടി

താങ്കളുടെ അഭിപ്രായത്തി വളരെയധികം നന്ദി ശ്രീ